Explore

നിലമ്പൂർ ടു വയനാട്​; വ്യത്യസ്​ത യാത്രയുമായി കെ.എസ്​.ആർ.ടി.സി

താമരശ്ശേരി ചുരം കയറി വയനാടിൻെറ ( wayanad ) കാഴ്​ചകൾ തേടി എത്ര യാത്ര പോയാലും മതിവരില്ല. തേയിലത്തോട്ടങ്ങളെ തഴുകി വീശുന്ന കാറ്റും കോടമഞ്ഞിനെ വകഞ്ഞുമാറ്റി നിലകൊള്ളുന്ന മാമലകളും നൂൽമഴ പെയ്യുന്ന റോഡിലൂടെയുള്ള യാത്രയും ആരെയും കൊതിപ്പിക്കും. വയനാടിൻെറ ഈ വ്യത്യസ്​ത കാഴ്​ചകളും അനുഭവങ്ങളും അടുത്തറിയാൻ കെഎസ്​ആർടിസിയിൽ ( ksrtc ) ഒരു യാത്ര പോയാലോ?

അതെ, ഇനി അതിനും അവസരമുണ്ട്​. കെ.എസ്​.ആർ.ടി.സിയുടെ നെല്ലിയാമ്പതി ( Nelliyampathi ), മൂന്നാർ ( Munnar ), മലക്കപ്പാറ ( Malakkapara ) തുടങ്ങിയ ജനപ്രിയ ഉല്ലാസ യാത്രക്ക്​ പിറകെയാണ്​ പുതിയ സർവിസും ആരംഭിക്കുന്നത്​. ksrtc budget tours ന്​ വലിയ സ്വീകാര്യതയാണ്​ ലഭിക്കുന്നത്​.

നിലമ്പൂർ ടു വയനാട്​ ( Nilambur to Wayanad )

വയനാട്​ യാത്ര മലപ്പുറം ജില്ലയിലെ തേക്കിൻെറ നാടായ നിലമ്പൂർ ഡിപ്പോയിൽനിന്നാണ്​ തുടങ്ങുക. ഡിസംബർ 11ന്​​ പുലർച്ച അഞ്ചിനായിരുന്നു​ ആദ്യ സർവിസ്​. തേക്കിൻ മരങ്ങൾ തണൽ വിരിക്കുന്ന കനോലി ​േപ്ലാട്ടും ( Conolly’s Plot ) കുത്തിയൊലിക്കുന്ന ചാലിയാറും പിന്നിട്ട്​ അരീക്കോട്​, മുക്കം വഴിയാണ്​ താമരശ്ശേരി ചുരത്തിലെത്തുക. സൂര്യൻ ഉദിച്ചുവരുന്ന സമയത്തെ ചുരത്തിൻെറ കാഴ്​ച കാണേണ്ടതു തന്നെ. കെ.എസ്​.ആർ.ടി.സി ബസിലെ വിൻഡോ സീറ്റാണ്​ നിങ്ങൾക്ക്​ ലഭിച്ചതെങ്കിൽ അത്​ വല്ലാത്തൊരു അനുഭവമാകും.

അതിനുശേഷം വയനാട്ടിലെ പ്രധാന ഉല്ലാസ കേന്ദ്രമായ പൂക്കോട്​ തടാകത്തിലെത്തും ( pookode lake ). ഇവിടെ സഞ്ചാരികൾക്ക്​ അൽപ്പനേരം ചെലവഴിക്കാം. ബോട്ടിങ്ങിനുള്ള സൗകര്യവും തടാകത്തിലുണ്ട്​. തടാകത്തിന്​ ചുറ്റുമുള്ള കാട്ടുവഴികളിലൂടെ നടന്ന്​ കിളിക്കൊഞ്ചലുകൾ കേൾക്കാം. കുട്ടികൾക്ക്​ കളിക്കാനുള്ള പാർക്കും തടാകത്തെ വ്യത്യസ്​തമാക്കുന്നു.

അത്​ കഴിഞ്ഞ്​ ​തേയിലത്തോട്ടത്തിന്​ നടുവിലെ ടീ മ്യൂസിയം സന്ദർശിക്കാനുള്ള അവസരമാണ്​. തേയിലയിൽനിന്ന്​ എങ്ങനെയാണ്​ നാം ഉപയോഗിക്കുന്ന തരത്തിലുള്ള ചായപ്പൊടി തയാറാക്കുന്നതെന്ന്​ കണ്ടുപഠിക്കാം. വ്യത്യസ്​തമായ ചായപ്പൊടികളെ പരിചയപ്പെടാം. അതിനെല്ലാം പുറമെ നല്ല ചൂടുള്ള അടിപൊളി ചായയും വയനാടിൻെറ കുളിരിനോടൊപ്പം അകത്താക്കാം.

ബാണാസുര ഡാമും കർലാട്​​ തടാകവും

പിന്നീടുള്ള യാത്ര ബാണസുര ഡാമിലേക്കാണ്​ ( Banasura dam ). ഇങ്ങോ​ട്ടേക്കുള്ള യാത്രാവഴികൾ അതിമനോഹരമാണ്​. തേയി​ലത്തോട്ടങ്ങൾക്ക്​ നടുവിലൂടെ മലകയറി പോകുന്ന റോഡുകൾ കെ.എസ്​.ആർ.ടി.സിയുടെ ജനാലയിലൂടെ നിറഞ്ഞുകാണാം. അതിവിശാലമായ തടാകത്തിലൂടെയുള്ള സ്​പീഡ്​ ബോട്ട്​ സർവിസ്​ ആരിലും ത്രില്ലടിപ്പിക്കും.

തുടർന്നുള്ള യാത്ര കർലാട്​ തടാകത്തിലേക്കാണ് ( Karlad lake )​. നിരവധി സാഹസിക വിനോദങ്ങളാണ്​ കർലാട്​ തടാകത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്​​​. കയാക്കിങ്​, സിപ്​ലൈൻ, rock climbing, ബാംബൂ റാഫ്​റ്റിങ്​ തുടങ്ങിയവ ഇതിൽ ചിലത്​ മാത്രം. ഇതിനെല്ലാം അധികപണം നൽകേണ്ടി വരും. എന്നാലും അവയൊന്നും ഒരിക്കലും മിസ്​ ചെയ്യാൻ പാടില്ലാത്തതാണ്​.

അതിനുശേഷം രാത്രിയോടെ ചുരമിറങ്ങി നിലമ്പൂരിൽ തിരിച്ചെത്തും. നാല്​ നേരം സുഭിക്ഷമായ ഭക്ഷണമടങ്ങിയ ഈ യാത്രക്ക്​ 1000 രൂപ മാത്രമാണ്​ കെ.എസ്​.ആർ.ടി.സി ഈടാക്കുന്നത്​. ഏകദേശം 230 കിലോമീറ്റർ ദൂരമാണ്​ ആകെ സഞ്ചരിക്കുക. പെരിന്തൽമണ്ണ ( Perinthalmanna ), മലപ്പുറം ( Malappuram ) ഡിപ്പോകളിൽനിന്നും ബസുകൾ വയനാട്ടിലേക്ക്​ സർവിസ്​ നടത്തി. ആദ്യ യാത്രയിൽ മൊത്തം 141 പേരാണ്​ ഉണ്ടായിരുന്നത്​​. ഒരു രാത്രി വയനാട്ടിൽ തങ്ങിയുള്ള യാത്രയും കെ.എസ്​.ആർ.ടി.സി പ്ലാൻ ചെയ്യുന്നുണ്ട്​.

അപ്പോൾ എങ്ങനെയാ, ആനവണ്ടിയിൽ ചുരം കയറുകയല്ലേ… അങ്ങനെ ആണെങ്കിൽ താഴെ നൽകിയ നമ്പറിൽ വിളിച്ച്​ നിങ്ങളുടെ സീറ്റ്​ ഉറപ്പിച്ചോളൂ…

കെ.എസ്.ആർ.ടി.സി നിലമ്പൂർ: 04931 223929.
മൊബൈൽ: 7736582069, 9745047521, 9447436967 (9 am – 6 pm)

നിലമ്പൂരിൽനിന്ന്​ വയനാട്ടിലേക്കുള്ള കെ.എസ്​.ആർ.ടി.സി ബസ്​ സർവീസുകളുടെ സമയക്രമം:

1. 06.15 –  ഇരിട്ടി (കണ്ണൂർ)
2. 07.50 – സുൽത്താൻ ബത്തേരി
3. 8.50 – കൽപ്പറ്റ
4. 09.30 – സുൽത്താൻ ബത്തേരി
5. 10.50 – കൽപ്പറ്റ
6. 11.20 – സുൽത്താൻ ബത്തേരി
7. 16.00 – സുൽത്താൻ ബത്തേരി
8. 16.40 – കൽപ്പറ്റ
9. 17.30 – സുൽത്താൻ ബത്തേരി

also read: വനിതകൾക്ക്​ കിടിലൻ യാത്രാ പാക്കേജുകളുമായി ksrtc tours

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!