Explore
Trending

നെല്ലിയാമ്പതിയിലെ കാഴ്​ചകൾ കെഎസ്​ആർടിസി ബസിൽ തൊട്ടറിയാം; ചെലവ്​ 600 രൂപ മാത്രം

സീതാർകുണ്ട്​, വരയാടുമല, കേശവൻ പാറ വ്യൂ പോയിൻറ്​, സർക്കാർ ഓറഞ്ച്​ ഫാം, പോത്തുപാറയിലെ ടീ എസ്​റ്റേറ്റ്​ എന്നിവിടങ്ങളിലേക്കുള്ള വഴികളിലൂടെ​ ബസ്​ നമ്മളെയും കൂട്ടിക്കൊണ്ടുപോകും

കെഎസ്​ആർടിസി ( KSRTC ) ബസിലെ വിൻഡോ സീറ്റ്​, കോടയിറങ്ങുന്ന മാമലകൾ, അതിനൊപ്പം മൊബൈൽ ഫോണിലെ മഴ​പ്പാട്ടും. ഒരു യാത്ര ധന്യമാകാൻ ഇതിൽപ്പരം എന്തുവേണം. ഇത്തരമൊരു യാത്ര ആഗ്രഹിക്കുന്നവർക്കായി പുതിയ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്​ നമ്മുടെ സ്വന്തം ആനവണ്ടിക്കാർ. അതാണ്​ ksrtc budget tours.

കഴിഞ്ഞമാസമാണ്​ കെഎസ്​ആർടിസി മലപ്പുറത്തുനിന്ന്​ മൂന്നാറിലേക്ക്​ ( Munnar ) ഉല്ലാസ യാത്ര ആരംഭിച്ചത്​. അതിന്​ പിറകെ അതിരപ്പിള്ളി വെള്ളച്ചാട്ടം ( Athirappilly Water Falls ) വഴി മലക്കപ്പാറയിലേക്കും ബസ്​ സർവിസ്​ ആരംഭിച്ചു. ഇതിന്​ പുറമെ കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന്​ കെഎസ്​ആർടിസി ഇത്തരം ഉല്ലാസ യാത്രകൾ നടത്തുന്നുണ്ട്​. ഇവയുടെ ജനപ്രീതി ഓരോ ദിവസവും വർധിക്കുകയാണ്​. മലപ്പുറം – മൂന്നാർ, മലപ്പുറം – മലക്കപ്പാറ യാത്രയെല്ലാം സൂപ്പർ ഹിറ്റാണ്​.

ksrtc bus to nelliyampathi

ഈ പട്ടികയിലേക്ക്​ പുതിയൊരു സർവിസ്​ കൂടി ആരംഭിക്കുകയാണ്​ നമ്മുടെ സ്വന്തം ആനവണ്ടി. ഇത്തവണ കെഎസ്​ആർടിസി കൂട്ടിക്കൊണ്ടുപോകുന്നത്​ നെല്ലിയാമ്പതിയുടെ കുളിരിലേക്കാണ്​. പാലക്കാട്​ സ്​റ്റാൻഡിൽനിന്നാണ്​ യാത്രയുടെ തുടക്കം. തുടർന്ന്​ കരിമ്പനപ്പാടങ്ങൾക്ക്​ നടുവിലൂടെ വേലകളുടെ നാടായ നെന്മാറയിലെത്തും. അവിടെനിന്ന്​ പോത്തുണ്ടി ഡാം പിന്നിടുന്നതോടെ കാഴ്​ചകളുടെ വസന്തം ആരംഭിക്കുകയായി.

നെല്ലിയാമ്പതിയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ സീതാർകുണ്ട്​, വരയാടുമല, കേശവൻ പാറ വ്യൂ പോയിൻറ്​, സർക്കാർ ഓറഞ്ച്​ ഫാം, പോത്തുപാറയിലെ ടീ എസ്​റ്റേറ്റ്​ എന്നിവിടങ്ങളിലേക്കുള്ള വഴികളിലൂടെ​ ബസ്​ നമ്മളെയും കൂട്ടിക്കൊണ്ടുപോകും. കേശവൻ പാറ വ്യൂ പോയിൻറ്​ പോലുള്ളയിടങ്ങളിലേക്ക്​ ചെറിയ രീതിയിലുള്ള ഹൈക്കിങ്ങും യാത്രക്കിടയിൽ ആസ്വദിക്കാൻ അവസരമുണ്ട്​. ഇതിന്​ പുറമെ പോത്തുണ്ടി ഡാമും യാത്രാ പട്ടികയിലുണ്ട്​. ഇത്രയും സ്​ഥലങ്ങൾ പോയിവരാൻ 600 രൂപ മാത്രമാണ്​ കെഎസ്​ആർടിസി ഈടാക്കുന്നത്​.

അടിപൊളി ഭക്ഷണം

​പ്രഭാത ഭക്ഷണം, ഉച്ചയൂൺ, വൈകീട്ട്​ ​ചായയും ലഘുഭക്ഷണവും എന്നിവ പാക്കേജിൽ ( ksrtc bus to nelliyampathi ) ഉൾപ്പെടും. രാവിലെ ഏഴിന് പാലക്കാട്​ ഡി​പ്പോയിൽനിന്ന്​​ ആരംഭിക്കുന്ന യാത്ര രാത്രി എട്ടിന്​ തിരിച്ചെത്തും. എല്ലാ ഞായറാഴ്​ചകളിൽ യാത്ര സംഘടിപ്പിക്കാനാണ്​ തീരുമാനം. 35 പേരാണ്​ ഒരു ട്രിപ്പിൽ പരമാവധി ഉണ്ടവുക. സംസ്​ഥാനത്തിൻെറ ഏത്​ ഭാഗത്തുള്ളവർക്കും ഈ യാത്ര പ്രയോജനപ്പെടുത്താം. ഇതിൻെറ ആദ്യ സർവിസുകളിൽ വലിയ സ്വീകാര്യതയാണ്​ സഞ്ചാരികളുടെ ഭാഗത്തുനിന്ന്​ ലഭിച്ചത്​. ഇതിനെ തുടർന്ന്​ പാലക്കാട്​ ജില്ലയിലെ മറ്റു സ്​ഥലങ്ങളിലേക്കും കെ.എസ്​.ആർ.ടി.സി വിനോദ യാത്രകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​.

കൂടുതൽ വിവരങ്ങൾക്കും ബുക്ക്​ ചെയ്യാനും ബന്ധപ്പെടുക: 9495450394, 9947086128, 9249593579.

Trip Details: ksrtc bus to nelliyampathi

Places to visit: Seetharkundu view point, Varayadumala, kesavan para view point, Government orange farm, Pothupara tea estate, Pothundi Dam.
Duration: 7.00 AM to 8.00 PM
Budget: Rs 600
Starting Point: Palakkad Ksrtc Bus Depot
Contact Number: 9495450394, 9947086128, 9249593579.
Best visit June to March

also read: വനിതകൾക്ക്​ കിടിലൻ യാത്രാ പാക്കേജുകളുമായി ksrtc tours

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published.

Back to top button
error: Content is protected !!