DestinationSpeed Track
Trending

ഹോണ്ട ഹൈനസിൽ കൊളായിയിലേക്ക്​ ഒരു യാത്ര

ഒരു ഞായറാഴ്ച വൈകീട്ടാണ്​ മലപ്പുറം ( Malappuram ) നഗത്തിന്​ സമീപത്തെ പുതിയ ഈവനിങ്​ ഡെസ്റ്റിനേഷനായ ‘കൊളായി’ ( Kolayi ) കാണാൻ പോകുന്നത്​. ഇവിടെയുള്ള kolayi turf ൽ ഇരുന്ന്​ കാറ്റുകൊണ്ട്​​ കുറച്ചുനേരം ഫുട്​ബാൾ കാണണം. പിന്നെ നല്ല ഭക്ഷണം കഴിക്കണം. ഇതൊക്കെയാണ്​ ലക്ഷ്യം. കൂടെയുള്ളത്​ ഒരു വർഷം മുമ്പ്​ സ്വന്തമാക്കിയ ഹോണ്ട ഹൈനസ് ( honda highness )​ എന്ന കരുത്തൻ. എന്‍റെ എല്ലാ യാത്രകളിലും ഇവൻ ഇപ്പോൾ കൂടെയുണ്ട്​. ദിവസവും 70 കിലോമീറ്റർ നീളുന്ന യാത്ര. അവ മടുപ്പിക്കാതെ ഓരോ ദിവസവും ഈ രാജാവ്​ ഹരം നൽകി​ക്കൊണ്ടോയിരിക്കുന്നു.

കോഴിക്കോട്​ – പാലക്കാട്​ ദേശീയ പാതയിലൂടെയാണ്​ യാത്ര. മീറ്ററിലെ സൂചി 80ന്​ മുകളിൽ എത്തിയിട്ടുണ്ട്​. വണ്ടി ഒരു കുലുക്കവുമില്ലാതെ മുന്നോട്ടുകുതിക്കുകയാണ്​. ഏകദേശം നാല്​ കിലോമീറ്റർ സഞ്ചരിച്ച്​ കഴിഞ്ഞപ്പോഴേക്കും ആലത്തൂർപടിയിലെത്തി.

ഇവിടത്തെ ജുമാമസ്​ജിദ്​ കഴിഞ്ഞ്​ തൊട്ടുടനെ വലത്തോട്ട്​ ഒരു റോഡുണ്ട്​. അതിലൂടെയാണ്​ കൊളായി പോകേണ്ടത്​. ഇൻഡിക്കേറ്ററിട്ട്​ വണ്ടി തിരിച്ചു. ഇനി തനി നാട്ടിൻപുറത്തു കൂടിയാണ്​ യാത്ര. ഏകദേശം രണ്ട്​ കിലോമീറ്റർ ദൂരമുണ്ട്​ ലക്ഷ്യസ്ഥാനത്തേക്ക്​. വളവുകളും കയറ്റങ്ങളും നിറഞ്ഞ റോഡ്​. സ്പീഡ്​ പതിയെ കുറഞ്ഞു.

എ.ബി.എസും ട്രാക്ഷൻ കൺ​​ട്രോളറും

റോഡിൽ നിറയെ മണ്ണാണ്​. കുന്നിൻ മുകളിൽ ധാരാളം ക്വാറികളുണ്ട്​. അവിടെനിന്ന്​ കല്ലുമായി ലോറികൾ പോയതിന്‍റെ ലക്ഷണങ്ങളാണ്​. എന്നാലും ട്രാക്ഷൻ കൺ​ട്രോളർ ഉള്ളതിനാൽ വാഹനത്തിന്​ നല്ല പിടിത്തം കിട്ടുന്നുണ്ട്​. അതുകൊണ്ട്​ തന്നെ പൊടിയിൽ തെന്നാതിരിക്കാൻ അത്​ സഹായിക്കുന്നു.

ഏതാനും ദൂരം കഴിഞ്ഞപ്പോഴേക്കും വലിയ വളവുകളെത്തി. പെട്ടെന്നാണ്​ ഒരു കാർ മുന്നിൽ ചാടിയത്​. ഉടനെ രണ്ട്​ ബ്രേക്കും കൂട്ടിപ്പിടിച്ചു. എ.ബി.എസും രണ്ട്​ ടയറിലും ഡിസ്ക്​ ബ്രേക്കുമെല്ലാം ഹോണ്ട വെറുതെയല്ല കൊടുത്തതെന്ന്​ മനസ്സിലായി.

honda highness
ഹോണ്ട ഹൈനസ്​

200 മീറ്റർ കഴിഞ്ഞതോടെ കയറ്റത്തിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കയറ്റമെന്ന്​ പറഞ്ഞാൽ അപാര കയറ്റം​. ആക്സിലേറ്റർ പതിയെ കൊടുത്തുകൊണ്ടേയിരുന്നു. അത്യാവശ്യം കയറ്റമെല്ലാം നാലിൽ തന്നെ കയറി. അതിനുശേഷം ഗിയർ സെക്കൻഡിലേക്ക്​ മാറ്റി. ഇതോടെ ആശാൻ കൂടുതൽ ചടുലമായി. ഒരു വർഷത്തെ ഉപയോഗത്തിനിടെ എനിക്ക്​ മനസ്സിലായ ഒരു കാര്യമാണിത്​. ഗിയർ അഞ്ചിൽ പോകുമ്പോൾ പെട്ടെന്ന്​ കയറ്റം വന്നാൽ മൂന്നിലേക്ക്​ ഇടേണ്ട ആവശ്യം ഇല്ല. നാലിൽ തന്നെ നല്ല പവറിൽ കയറും. മൂ​ന്നിലേറെ പവർ നാലിനാണ്​ എന്ന്​ തോന്നിയിട്ടുണ്ട്​. അതൊരു അർത്ഥത്തിൽ സഹയാവുമാണ്​. എൻജിൻ ഇടിക്കാതെ യാത്ര തുടരാൻ സാധിക്കും.

കാഴ്ചകൾ അനവധി

കുന്നിൽ മുകളിൽ എത്തി​യതോടെ വിശാലമായ കാഴ്ചകൾ വിരുന്നെത്തി. ആദ്യം തന്നെ കാണുക പണിതീരാത്ത കെട്ടിടങ്ങളാണ്​. മഅ്​ദിൻ അക്കാദമിക്ക്​ കീഴിലുള്ളവയാണ്​ അവ. അവരുടെ പുതിയ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്​ ഉയർന്നുവരുന്നത്​. പാതയോരത്തുള്ള നിർമാണം നടക്കുന്ന ഫ്ലാറ്റിന്​ മുന്നിൽ വാഹനം നിർത്തി. വലിയ വികസനങ്ങളാണ്​ ഇവിടെ വരുന്നത്​.

അവിടെനിന്ന്​ മുകളിലേക്ക്​ ഒരു റോഡ്​ പോകുന്നുണ്ട്​. അതുവഴി പോയാൽ മഞ്ചേരി-മലപ്പുറം റോഡിലെ ഇരുമ്പുഴിയിലെത്തും. അതായത്​ മഞ്ചേരിയിൽനിന്ന്​ വരുന്നവർക്ക്​ അതുവഴിയും വരാം. തൊട്ടുമുന്നിൽ കണ്ട ​റെസ്​റ്റോറന്‍റിൽ കയറി. പേര്​ ജ്യൂസ്​ ബോക്സ്​. ഓരോ ഓറഞ്ച്​ ജ്യൂസും സാൻഡ്​വിച്ചും ഓർഡർ ചെയ്തു.

കാറ്റിന്‍റെ അകമ്പടിയിൽ Kolayi turf ലെ പന്തുകളി

റെസ്​റ്റോറന്‍റിന്‍റെ തൊട്ടുപിറകിലായി വലിയ ടർഫുണ്ട്​ ( Kolayi turf ). ഞായാറാഴ്ച വൈകുന്നേരമായതിനാൽ യുവാക്കൾ ഫുട്​ബാൾ കളിക്കുകയാണ്​. അത്യാവശ്യം വലിയ ടർഫ്​ തന്നെയാണിവിടെയുള്ളത്​. ഒരേ സമയം രണ്ട്​ കളികൾ വരെ വേണമെങ്കിൽ ഈ ടർഫിൽ കളിക്കാം. ഇന്ത്യൻ ഫുട്​ബാൾ ഇതിഹാസവും കേരളത്തിന്‍റെ കറുത്തമുത്തുമായ ഐഎം വിജയൻ ( IM Vijayan ) ആണ്​ ഈ ടർഫ്​ ഉദ്​ഘാടനം ചെയ്തത്​.

റെസ്​റ്റോറന്‍റിൽനിന്ന്​ നോക്കിയാൽ മുന്നിലെ താഴ്വാരം കാണാം. നമ്മൾ വന്ന ആലത്തൂർപടിയും ദേശീയപാതയുമെല്ലാം മുന്നിൽ തെളിയും. അതിനപ്പുറം മലയാണ്​. അവിടെയുള്ള മലപ്പുറത്തിന്‍റെ ‘അവതാർ കുന്നുകളെയും’ കാണാം. ദൂരെ കൂടുതൽ മലനിരകൾ. അവ മിനിഊട്ടിയും ചെരുപ്പടി മലയുമെല്ലാം ആണ്​.

റെസ്​റ്റോറന്‍റിലെ ജനൽ വാതിലിനിടയിലൂടെ കാറ്റ്​ അടിച്ചുവീശുന്നുണ്ട്​. തൊട്ടടുത്തുള്ള ടർഫിലും ഇത്​ തന്നെയാണ്​ അവസ്ഥ. അവിടെയിരുന്ന്​ കളി കാണുമ്പോൾ കാറ്റ്​ അകമ്പടിയായി ഉണ്ടകും. ഭക്ഷണം കഴിച്ച്​ കഴിഞ്ഞപ്പോഴേക്കും കൂടുതൽ ആളുകൾ ഇവിടേക്ക്​ എത്താൻ തുടങ്ങിയിട്ടുണ്ട്​.

ഒരു ഈവനിങ്​ ഡെസ്റ്റിനേഷനാണ്​ കൊളായി. നട്ടുച്ചക്ക്​ നല്ല ചൂടായിരിക്കുന്നതിനാൽ ഈ ഭാഗത്തേക്ക്​ അടുക്കാൻ പറ്റില്ല. അതേസമയം, രാവിലെ നിരവധി പേർ ജോഗ്ഗിങ്ങിനായി വരാറുണ്ട്​. അപ്പോൾ മറ്റൊരു ഭാവമാണ്​ കൊളായിക്ക്​. മിക്ക പ്രഭാതങ്ങളിലും കോടയുണ്ടാകും.

കുന്നിൻമുകളിലെ മെഡിക്കൽ കോളജ്​

ഹൈനസ്​ എടുത്ത്​ വീണ്ടും യാത്ര തുടർന്നു. താഴെ പുതിയ ഓഡിറ്റോറിയത്തിന്‍റെ പണി നടക്കുന്നുണ്ട്​. റോഡിന്​ ഇരുവശത്തുമായി പുതിയ ഹോട്ടലുകളും ചായക്കടകളുമെല്ലാം വന്നിട്ടുണ്ട്​. ഒന്നിന്‍റെ പേര്​ വളവിലെ ചായക്കട എന്നാണ്​. മറ്റൊന്ന്​ ഹിൽ ഹബ്​ റെസ്​റ്റോറന്‍റ്​. ഇവക്ക്​ സമീപം തന്നെ വിവിധതരം അച്ചാറുകളും കുലുക്കി സർബത്തുമെല്ലാം ലഭിക്കുന്ന കടയുണ്ട്​. എം.സി.ടി ടീച്ചേഴ്​സ്​ ട്രെയിനിങ്​ കോളജ്​ ( MCT TTC ) കഴിഞ്ഞതോടെ കഫേ കൊളായി എന്ന റെസ്​റ്റോറന്‍റെത്തി.

കൊളായിയിലെ ഏറ്റവും പ്രശസ്തമായ റെസ്​റ്റോറന്‍റുകളിലൊന്നാണിത്​. വീണ്ടും യാത്ര തുടർന്നു. അപ്പോഴേക്കും പുതുതായി വരുന്ന അൽ അബീർ മെഡിക്കൽ കോളജ് ( Al Abeer Medical college – Malappuram )​ ദൃശ്യമായിത്തുടങ്ങി. നിരവധി നിലകളായിട്ടുള്ള കെട്ടിടം. ഇതിന്‍റെ പ്രവൃത്തി തുടങ്ങിയിട്ട്​ വർഷം കുറെയായി. എന്ന്​ തീരുമോ ആവോ എന്ന്​ ഞങ്ങൾ പരസ്പരം ചോദിച്ചു.

മെഡിക്കൽ കോളജ്​ കെട്ടിടം കഴിഞ്ഞതോടെ മഅ്​ദിൻ അക്കാദമിയുടെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളിയും കാണാനിടയായി. റോഡിന്‍റെ ഇടത്​ വശത്ത്​ യതീംഖാനായാണ്​. വലത്​ വശത്ത്​ ഉള്ളിലായിട്ട്​ ആർട്​സ്​ കോളജും ഹയർ സെക്കൻഡറി സ്കൂളുമെല്ലാം ഉണ്ട്​​.

kolayi masjid
അറേബ്യൻ സ്​റ്റൈലിൽ ഒരുക്കിയ കവാടവും മസ്​ജിദും

ഇവയുടെ കവാടം അറേബ്യൻ സ്​റ്റൈലിലാണ്​ ഒരുക്കിയിട്ടുള്ളത്​. അതുകൊണ്ട്​ തന്നെ ഇതിന്​ മുന്നിൽനിന്ന്​ ചിത്രമെടുത്താൽ വല്ല ദുബായിയിലു​മാണോ എന്ന്​ കാണുന്നവർ സംശയിച്ചുപോകും. ഞങ്ങളെത്തുമ്പോൾ നവദമ്പതികളുടെ ഫോട്ടോഷൂട്ട്​ നടക്കുന്നുണ്ട്​. പല ഇൻസ്റ്റാഗ്രാം റീൽസിലും ഈ കവാടം ഇപ്പോൾ പതിവാണ്​.

വിരുന്നെത്തിയ മയിലുകൾ

വീണ്ടും മുന്നോട്ട്​. റോഡിന്‍റെ ഇടത്​ ഭാഗത്തായി രണ്ട്​ വീടുകൾ. അതിലൊന്ന്​ ഇരുമ്പുഴിയിലുള്ള വ്യക്​തിയുടെ ഫാം ഹൗസാണ്​. ഈ ഭാഗത്ത്​ ചെറിയ കാടുണ്ട്​. സമീപത്തെ കെട്ടിടത്തിന്​ മുകളിൽ മയിലുകൾ വിരുന്നെത്തിയിട്ടുണ്ട്​. ഇവിടെ​ കൂടുതൽ ​സ്ഥാപനങ്ങൾ ഉയർന്നുവരുന്നുണ്ട്​. ഒരു കാലത്ത്​ കാടുപിടിച്ചു കിടന്ന ഭാഗമാണിവിടം. പണ്ട്​ കരിപ്പൂർ എയർപോർട്ടിൽനിന്നുള്ള മാലിന്യം ഇവിടെ കൊണ്ടുവന്ന്​ തള്ളാറുണ്ടായിരുന്നു.

kolayi
ഉയരത്തിൽ പറക്കുന്ന മയിൽ

കുമാമ എന്നായിരുന്നു അന്ന്​ ഈ ഭാഗത്തെ വിളിച്ചുകൊണ്ടിരുന്നത്​. പിന്നീട്​ ചെങ്കൽ ക്വാറികൾ ധാരാളം വന്നു. അവയുടെ പ്രവർത്തനം തീർന്നതോടെ കോഴി ഫാം, ചകിരി ഫാക്ടറി എന്നിവ​​യെല്ലാം ഈ മലമുകളിൽ ഉദയംകൊണ്ടു. മെഡിക്കൽ കോളജ്​ കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊളായി മറ്റൊരു ലെവലായി മാറും.

ഇടതുവശത്തായി ക്വാറിയിലേക്ക്​ പോകുന്ന ഒരു റോഡ്​ കണ്ടു. വിശാലമായ സ്ഥലം. അങ്ങകലെ സൂര്യൻ ചെമ്പട്ടണിഞ്ഞ്​ അസ്തമിക്കാനുള്ള ഒരുക്കത്തിലാണ്​. പ്രദേശത്തിനാകെ ഓറഞ്ച് നിറം​. അവിടെ വെച്ച്​ ഹൈനസിന്‍റെ ഫോട്ടോ ഷൂട്ട്​ നടത്തി. ആ വെളിച്ചത്തിൽ ഹൈനസ്​ കൂടുതൽ സുന്ദരനായിരിക്കുന്നു. നേരെ റോഡ്​ എത്തിയത്​ ഒരു ഗ്രൗണ്ടിലേക്കാണ്​. പ്രദേശത്തെ കുട്ടികൾ അവിടെ ഫുട്​ബാൾ കളിക്കുന്നു. അൽപ്പനേരം കളികണ്ടിരുന്നു. വീണ്ടും തിരിച്ച്​ റോഡിലേക്ക്​.

honda highness cb350
ഹോണ്ട ​ഹൈനസ്​

മുന്നോട്ടുപോകുമ്പോൾ വലതുവശത്തായി മറ്റൊരു റെസ്​റ്റോറന്‍റ്​ കണ്ടു. കൂട്ടത്തിൽ പുതിയതാണ്​ ഇവൻ. ഹിലികോ പികാന്‍റെ എന്നാണ്​ പേര്​. സ്വാദിഷ്ടമായ വിഭവങ്ങളാണ്​ ഇവിടെയും വിളമ്പുന്നത്​. വിലയും മറ്റു റെസ്​റ്റോറന്‍റുകളെ അപേക്ഷിച്ച്​ താരതമ്യേന കുറവാണ്​. ഇവിടെനിന്നാലും നല്ല കാഴ്ചയാണ്​.

മുകളിലൂടെ കരിപ്പൂരിൽ ഇറങ്ങാൻ പോകുന്ന വിമാനങ്ങൾ കാണാം. താഴ്​ഭാഗത്ത്​ വലിയ താഴ്വാരങ്ങളാണ്​. തെങ്ങുകളാണ്​ നിറയെ. ഒരു ഭാഗത്ത്​ കാടും​. അവിടെയാണ്​ കർഷകരുടെ പേടിസ്വപ്​നമായ മയിലുകളും പന്നികളുമെല്ലാം വിഹരിക്കുന്നത്​. ദൂ​രെ മഞ്ചേരി നഗരത്തിന്‍റെ ഭാഗങ്ങൾ കാണാം. നിരവധി പേർ ഈ കാഴ്ചകളും കണ്ടിരുന്ന്​ ഭക്ഷണം കഴിക്കുന്നുണ്ട്​. ഓരോ ചായകുടിച്ച്​ അവരുടെ കൂടെ ഞങ്ങളും കൂടി.

kolayi viewpoint
ഹിലികോ പികാന്‍റെയുടെ സമീപത്തെ വ്യൂപോയിന്‍റ്​

സമയം രാത്രിയാകാനായി. നേരെ ഇറക്കിമിറങ്ങി പോയാൽ മാരിയാട്​ എത്തും. അവിടെനിന്ന്​ വലത്തോട്ട്​ പോയാൽ മഞ്ചേരി. ഇടത്തോട്ട്​ പോയാൽ പൂക്കോട്ടൂരും എത്തും. ഞങ്ങൾ ബൈക്ക്​ തിരിച്ചു. കൊളായി വ്യൂപോയിന്‍റിന്‍റെ അവിടെ എത്തുമ്പോൾ സൂര്യൻ അസ്തമിച്ച്​ കഴിഞ്ഞിട്ടുണ്ട്​​. കൂടുതൽ പേർ അപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്​.

മലകൾക്കിടയിലൂടെ വീശുന്ന കാറ്റുകൊണ്ട്​ അവർ സൊറ പറഞ്ഞിരിക്കുന്നു​. പലരും റോഡിലൂടെ ഇറങ്ങിനടക്കുന്നു. അച്ചാറുകളും കുലുക്കിസർബത്തുമെല്ലാം അകത്താക്കുന്നു. അതെ, കൊളായി ശരിക്കുമൊരു ഈവനിങ്​ ഡെസ്റ്റിനേഷനായി മാറിക്കൊണ്ടിരിക്കുകയാണ്​.

കൊളായിയിൽ വരുമ്പോൾ താഴെ പറയുന്ന ഭക്ഷണശാലകളിൽ കയറാനും ഫുട്​ബാൾ ടർഫിലിരുന്ന്​ കളി കാണാനും മറക്കേണ്ട.

Loaction: ഈ ലിങ്ക്​ സന്ദർശിക്കുക

Best restaurants at kolayi

Cafe Kolayi: 97783 37002

juice box: 9544667793

Hilico picante: 9037 645353

Kolayi turf

club 20 sports hub ( Kolayi turf contact number ): 6235 11141 , 6235 111151

Distance

Malappuram to Kolayi – 5.1 KM

Nearest Railway station: Tirur, Angadipuram

Tirur to Malappuram – 26 KM

Angadipuram to Malappuram – 20 KM

തിരൂരിൽനിന്നും മലപ്പുറത്തേക്ക്​ പുലർച്ച അഞ്ച്​ മുതൽ രാത്രി ഒമ്പത്​ വരെ ബസുണ്ട്​. അങ്ങാടിപ്പുറത്തുനിന്ന്​ 24 മണിക്കൂറും ബസ്​ ലഭ്യമാണ്​.

Nearest airport: Kozhikode international airport – 18.4 KM

Nearest attractions:

Malappuram Kottakkunnu
Chamakkayam riverside park
Mini ooty
Cheruppadi mala

Honda Highness പൊളിയാണ്​

Is Honda highness worth buying ? എന്ന ചോദ്യം ഞാൻ പലപ്പോഴും നേരിടുന്ന ഒന്നാണ്​. ഹോണ്ട ഹൈനസ്​ വാങ്ങണോ അതോ റോയൽ എൻഫീൽഡ്​ മിറ്റിയോർ വാങ്ങണോ എന്നാണ്​ പലരുടെയും സംശയം.  ഒരു വർഷമായി ഹോണ്ട ഹൈനസ്​ എന്ന മുത്തിനെ കൈയിൽ കിട്ടിയിട്ട്​. ഹോണ്ട മാർക്കറ്റിലറക്കി വലിയ സമയം ആകും മുമ്പെ വീടിന്‍റെ പോർച്ചിൽ ഹൈനസും ഇടംപിടിച്ചിരുന്നു​​.

ഒരു വർഷമായി മിക്ക യാത്രകൾക്കും ഇവൻ തന്നെയാണ്​ കൂട്ട്​. റൈഡിങ്​ കംഫർട്ട്​ പറയേണ്ടതു തന്നെ. 348 സി.സി എൻജിനിൽനിന്നുള്ള മാക്സിമം ലഭിക്കുന്ന 20.8 hp യും 30 nm ടോർക്കും ആ റൈഡിനെ​ മനോഹരമാക്കുന്നു​. ഫ്യുവൽ ടാങ്ക്​ കപ്പാസിറ്റി 15 ലിറ്റർ ഉള്ളതിനാൽ ദൂര യാത്രയിൽ ടെൻഷൻ വേണ്ട​. കഴിഞ്ഞ ഒരു വർഷമായി ഏകദേശം 40 കിലോമീറ്റർ മൈലേജും ലഭിക്കുന്നുണ്ട്​ ( Honda highness mileage – 40 km/l ).

ക്ലച്ചെല്ലാം ഹൈപ്പർ സ്മൂത്താണ്​. വലിയ എൻജിൻ ആണെങ്കിലും വൈബ്രേഷൻ കുറവാണ്​. പിന്നെ സൈലൻസർ നോട്ടും ഹരം നൽകും​. എന്നാൽ, ആ ശബ്​ദം മറ്റുള്ളവരെ അത്ര അലോസരപ്പെടുത്തുകയുമില്ല. എ.ബി.എസ്​, ട്രാക്ഷൻ കൺട്രോളർ, ഡിസ്ക്​ ബ്രേക്ക്​ എന്നിവയുള്ളതിനാൽ സുരക്ഷ മേഖല പവർഫുള്ളാണ്​.

1000 രൂപയാണ്​ ശരാശരി സർവിസ്​ കോസ്റ്റ്​ വരുന്നത്​. അതയാത്​ കീശയിലൊതുങ്ങുന്ന വിധം വാഹനത്തെ കൊണ്ടുനടക്കാം. ആകെയുള്ള പ്രശ്നമായി തോന്നിയത്​ സർവിസ്​ സെന്‍ററുകളുടെ അഭാവമാണ്​. Honda bigwing ന്​ പുറമെ മറ്റു ഹോണ്ട ഷോറൂമുകളിലും ഇവ ലഭ്യമാവുകയാണെങ്കിൽ അടിപൊളിയാകും. അതേസമയം, honda h’ness cb350, cb 350 rs എന്നീ രണ്ട്​ മോഡലുകൾ ഇപ്പോൾ പ്രതിരോധ മന്ത്രാലയത്തിന്​ കീഴിലുള്ള കാന്‍റീൻ സ്​റ്റോർ ഡിപ്പാർട്ട്​മെന്‍റുകളിൽ ലഭ്യമാണ്​. ആകർഷമായ ഇളവുകളോടെയാണ്​ വാഹനം സൈനിക മേഖലയിലുള്ളവർക്ക്​ നൽകുന്നത്​. https://afd.csdindia.gov.in/ എന്ന വെബ്​​സൈറ്റ്​ വഴി വാഹനം സ്വന്തമാക്കാം.

royal enfield meteor 350
Royal Enfield Meteor 350

Compare honda highness and royal enfield meteor

Royal Enfield Meteor 350

 • Engine Type: Single-Cylinder, 4 Stroke, Air-Oil Cooled Engine
  Displacement: 349 cc
  Max Power: 20.2 bhp @ 6,100 rpm
  Max Torque: 27 NM @ 4,000 rpm
  Fuel Capacity: 15 L
  Kerb weight: 191 kg
  Height: 1140 mm
  Ground clearance: 170 mm
  Mileage: 41 km pl
  Price: 1.99 lakhs

Honda highness cb350

 • Engine Type: 4 Stroke, SI Engine, BS-VI
  Displacement: 348.36 cc
  Max Power: 21.07 PS @ 5500 rpm
  Max Torque: 30 Nm @ 3000 rpm
  Fuel Capacity: 15 L
  Kerb weight: 181 kg
  Height: 1107 mm
  Ground clearance: 166 mm
  Mileage: 40 km/l
  Price: 2.03 lakhs

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published.

Back to top button
error: Content is protected !!