Health

ആരോഗ്യകരമായ ജീവിതശൈലിക്ക് ഏറ്റവും മികച്ച ഏഴ് നുറുങ്ങുകൾ

നമ്മുടെ ദൈനംദിന ജീവിതത്തിൽ എപ്പോഴും കേൾക്കുന്ന ഒരു പദമാണ് ആരോഗ്യകരമായ ജീവിതശൈലി എന്നത്. ടെലിവിഷനിലും സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളിലും എല്ലാം ആരോഗ്യകരമായ ജീവിത ശൈലിയുടെ (tips of a healthy lifestyle) ആവശ്യകതകൾ ചൂണ്ടികാണിക്കുന്നു. പുതുവത്സര തീരുമാനങ്ങളിൽ പോലും ആദ്യം തന്നെ ആരോഗ്യകരമായ ജീവിതശൈലിക്കു വേണ്ടിയാണ് പലരും ദൃഢനിശ്ചയം ചെയ്യുന്നത്. യഥാർത്ഥത്തിൽ ഇതിന്‍റെയെല്ലാം ആവശ്യകത അറിയാത്ത ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളതാണ് വാസ്തവം. ആരോഗ്യകരമായ ജീവിതശൈലിയാണ് സന്തോഷകരമായ ജീവിതത്തിന്‍റെ അടിസ്ഥാനം. എന്നാൽ, ചിലർക്ക് പല കാരണങ്ങളാൽ അത് പിന്തുടരാൻ കഴിയുന്നില്ല.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, മതിയായ ഉറക്കം, വ്യായാമം മുതലായവ ആരോഗ്യകരമായ ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ, ജീവിതത്തിന്‍റെ പല മേഖലകളിലും എത്തിപ്പെട്ട നമ്മൾ ആരോഗ്യത്തിനും ജീവിതാശൈലിക്കും പ്രാധാന്യം കൊടുക്കാതെ സ്വന്തം ശരീരത്തോട് വഞ്ചന ചെയ്തുകൊണ്ടിരിക്കുന്നു. ഇക്കാലത്ത് ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാക്കിയെടുക്കാൻ ദൃഢനിശ്ചയം നിർബന്ധമാണ്. കാരണം, ഇന്ന് പലരും രോഗം സ്ഥിരീകരിച്ചശേഷം മാത്രമാണ് ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ആരോഗ്യകരമായ ജീവിതശൈലിക്ക് വേണ്ടിയുള്ള നുറുങ്ങുകൾ പിന്തുടരുകയാണെങ്കിൽ, നമ്മുടെ ജീവിതം സന്തോഷകരമായ രീതിയിൽ നയിക്കാനാകും.

​Tips of a healthy lifestyle

നന്നായിട്ട് ഉറങ്ങുക

ഒരു വ്യക്തിയുടെ ആരോഗ്യത്തിന്‍റെ പ്രധാന ഘടകമാണ് ഉറക്കം. മിക്ക ആളുകളും ഉറക്കത്തെ അവഗണിക്കുന്നുണ്ടെങ്കിലും, ആരോഗ്യകരമായ ജീവിതശൈലി (tips of a healthy lifestyle) പ്രോത്സാഹിപ്പിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു വ്യക്തിക്ക് ആവശ്യമായ ഉറക്കത്തിന്‍റെ അളവ് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അത്തരമൊരു ഘടകം ഒരു വ്യക്തിയുടെ പ്രായമാണ്. ഒരു നവജാത ശിശു ദിവസവും 16 മണിക്കൂർ ഉറങ്ങണം. ഒരു മുതിർന്നയാൾ രാത്രിയിൽ 7 അല്ലെങ്കിൽ അതിൽ കൂടുതൽ മണിക്കൂർ ഉറങ്ങണം. ആവശ്യത്തിന് ഉറങ്ങുന്നത് ഒരു വ്യക്തിയെ നല്ല മാനസികാവസ്ഥയിലാക്കുന്നു. കൂടാതെ, നല്ല ഉറക്കം ഒരു വ്യക്തിയുടെ മനസ്സിനെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു.

also read: രാത്രി നന്നായി ഉറങ്ങാനുള്ള വഴികൾ

ശരീരഭാരം നിയന്ത്രിക്കുക

ആരോഗ്യമുള്ള ശരീരമാണ് നിങ്ങൾ ജീവിതത്തിലുടനീളം ആഗ്രഹിക്കുന്നതെങ്കിൽ ശരീരഭാരം നിയന്ത്രിക്കൽ നിർബന്ധമാണ്. കൊറോണയും വർക്ക് ഫ്രം ഹോമും ഒരുപാട് പേരുടെ ശരീരഭാരം വർധിപ്പിക്കുകയും, അമിത ഭാരം ശാശ്വതമായി നിലനിർത്തുകയും ചെയ്തു. ഇതു കൂടാതെ സ്ഥിരമായി വ്യായാമം ചെയ്ത പലരും മടിയന്മാരായി വീട്ടിൽ തന്നെ ഒതുങ്ങി. അതായത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പലരെയും രോഗാവസ്ഥയിലേക്ക് നയിക്കാൻ കാരണമായി.

ശരീരത്തിലെ അമിതമായ കൊഴുപ്പ് രോഗത്തിനും മരണത്തിനും ചെലുത്തുന്ന സ്വാധീനത്തെ അടിസ്ഥാനമാക്കി രൂപീകരിക്കപ്പെട്ട ഒന്നാണ് BMI (Body mass index). അമിതമായി BMI കൂടുന്നതും കുറയുന്നതും രോഗത്തിന്‍റെ അഥവാ രോഗം വരുന്നതിന്‍റെ അപകട സൂചകമായി കണക്കാകുന്നു. ഒരു വ്യക്തിയുടെ ഉയരവും ഭാരവും കണക്കിലെടുത്ത് BMI കണ്ടുപിടിക്കാം. അതായത് ഒരു വ്യക്തിയുടെ ശരീരഭാരം നിയന്ത്രിക്കൽ നിർബന്ധമെന്ന് സാരം. പോഷകത്തിന്‍റെ അളവനുസരിച്ച് ഭാരത്തെ നിയന്ത്രിച്ചാൽ ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയാവുന്നതാണ്.

പതിവായി വ്യായാമം ചെയ്യുക

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനാൽ വ്യായാമം പ്രധാനമാണ്. പല രോഗങ്ങൾക്കും ഇത് വളരെ ശക്തമായ ഔഷധമാണ്. വ്യായാമം ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് ചെറിയ അളവിലുള്ള വ്യായാമം ചെയ്യുന്നതാണ്. നടത്തം പോലെ എളുപ്പമുള്ള ഒരു വ്യായാമത്തിലൂടെ നിങ്ങൾക്ക് ആരംഭിക്കാം. ഇത് ദിവസത്തിൽ കുറച്ച് നേരം ചെയ്യാം. അതിന് ശേഷം വ്യായാമത്തിന്‍റെ സമയം ക്രമേണ വർധിപ്പിക്കാം. കൂടാതെ, നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതിന് കഴിയും. ഉറക്കം, മാനസികാവസ്ഥ, ആത്മാഭിമാനം എന്നിവയുടെ ഗുണനിലവാരം വർധിപ്പിക്കാൻ വ്യായാമത്തിന് കഴിയുമെന്ന് പല ഗവേഷണ പഠനങ്ങളും കാണിക്കുന്നു. വ്യായാമം വിഷാദവും ഉത്കണ്ഠയും കുറയ്ക്കും. ഇതുകൂടാതെ, ഒരു വ്യക്തിയുടെ മെറ്റബോളിസം വർധിപ്പിച്ച് സാധാരണ ഭാരം നിലനിർത്താനും ഇത് സഹായിക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണരീതി ഒഴിവാക്കുക

ഇന്ന് രുചികരമായ ഫാസ്റ്റ്ഫൂഡ് ഇഷ്ടപെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. പല നിറത്തിലും, രുചിയിലും വൈവിധ്യമാർന്ന ഭക്ഷണങ്ങൾ സുലഭമാണ്. അവ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഇന്ന് കല്യാണം മുതൽ പാർട്ടികളിൽ വരെ ഇല്ലാത്ത ഭക്ഷണങ്ങൾ ഇല്ല. അജീനാമോട്ടോ അടങ്ങിയ ഇത്തരം ആഹാരങ്ങൾ മനുഷ്യനെ കൊതിപ്പിക്കുകയും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയുന്നു.

ഭക്ഷണം പോലെ തന്നെ ഭക്ഷണ ക്രമങ്ങളിലും നമ്മൾ ധാരാളം തെറ്റുകൾ ചെയ്യുന്നു. അനാരോഗ്യകരമായ ഫാസ്റ്റ് ഫുഡുകളും മധുരപലഹാരങ്ങളും ധാരാളമായി കഴിക്കുന്നു. ഇവ പ്രമേഹം പോലുള്ള അസുഖങ്ങളിലേക്ക് ഉടനെ എത്തിക്കുകയും ചെയ്യുന്നു.

ചിലർ ടിവി, മൊബൈൽ ഫോൺ എന്നിവ കണ്ട്​ ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കുന്നു. യഥാർത്ഥത്തിൽ അവർ എന്ത് കഴിച്ചു, എത്ര കഴിച്ചു എന്നതിനെക്കുറിച്ച് അവർക്ക് പോലും ധാരണ ഉണ്ടാകുകയില്ല. അതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. പ്രഭാത ഭക്ഷണത്തിൽ തുടങ്ങി ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും ഒരു ക്രമത്തിൽ കഴിക്കുക. ഓർക്കുക, കൃത്യനിഷ്ഠതയോടെയുള്ള ആഹാരശൈലി അസുഖങ്ങളെ തടയുന്നതാണ്.

മദ്യം ഒഴിവാക്കുക

മദ്യപാനം ഒരു വ്യക്തിയുടെ സാമൂഹിക സ്വഭാവത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. അതിനാൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ് മദ്യം ഒഴിവാക്കുക എന്നത്. മദ്യം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഇതിലുപരി, മദ്യപാനം ഹൃദയാഘാതം വർധിപ്പിക്കാൻ കാരണമാകുന്നു. കൂടാതെ, ഒരാൾ മദ്യപാനം ഒഴിവാക്കിയാൽ കാൻസർ സാധ്യത കുറയും. ഹൃദയം, കരൾ, പാൻക്രിയാസ്, തലച്ചോറ്, നാഡീവ്യൂഹം എന്നിവ ദീർഘകാല മദ്യപാനം മൂലം തകരാറിലാകുന്ന അവയവങ്ങളാണ്. കൂടാതെ, അമിതമായ മദ്യപാനം സാധാരണ ഉറക്ക രീതികളെ ബാധിക്കുകയും ഉറക്കമില്ലായ്മ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ നിരന്തരമുള്ള പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയും ഒഴിവാക്കേണ്ടതാണ്​.

ധാരാളം വെള്ളം കുടിക്കുക

മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ ഒന്നാണ് വെള്ളം. ആരോഗ്യകരമായ ജീവിതശൈലിക്ക് വേണ്ടി ഏറ്റവും ആവിശ്യമുള്ള ഘടകമാണ് വെള്ളം. വെള്ളം കുടിക്കുന്നത് ശരീരത്തിൽ മെറ്റബോലിസം വർധിപ്പിക്കാൻ സഹായിക്കുന്നു. കോശങ്ങളുടെ പ്രവർത്തനങ്ങൾക്കും ഉയർന്ന രക്തസമ്മർദ്ദം, അമിതഭാരം, അകാല വാർദ്ധക്യം എന്നിവ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നമുക്ക് തടയാൻ സാധിക്കും.

നിർജ്ജലീകരണം സമ്മർദ്ദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കോപം, ക്ഷീണം, പല മാനസിക പ്രയാസങ്ങൾ എന്നിവ ഇതുമൂലം സംഭവിക്കുന്നു. അതിനാൽ ധാരാളം വെള്ളം കുടിച്ചു ഊർജം വീണ്ടെടുക്കുക. ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വെള്ളം കുടിക്കാൻ മടിയുള്ളവരാണങ്കിൽ വെള്ളമടങ്ങിയ ഫ്രൂട്ട്സ്, അല്ലെങ്കിൽ ജ്യൂസ് എന്നിവ ധാരാളം കുടിക്കുക. അതിനാൽ നമുക്ക് പല അസുഖങ്ങളെയും തടയാൻ സാധിക്കും. അമിതഭാരമുള്ളവർ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ഭാരം കുറക്കാനും സഹായിക്കുന്നു. അതിനാൽ ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും വെള്ളം മറക്കാതെ കുടിക്കുക.

പോസിറ്റീവ് ചിന്ത

പോസിറ്റീവ് ചിന്ത എന്നാൽ ഒരു വ്യക്തി ജീവിതത്തിലെ സങ്കടകരമായ നിമിഷങ്ങൾ അവഗണിക്കലാണ് എന്ന് അർത്ഥമാക്കുന്നില്ല. സുഖകരമല്ലാത്ത നിമിഷങ്ങളോടുള്ള സമീപനം പോസിറ്റീവ് ആയിരിക്കണം എന്നാണ് ഇതിനർത്ഥം. പോസിറ്റീവ് ചിന്തകൾ ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി പോസിറ്റീവായി ചിന്തിക്കുകയാണെങ്കിൽ, അവൻ വൈകാരിക സന്തുലിതാവസ്ഥ കൈവരിക്കും. ഇത് തലച്ചോറിനെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു. കൂടാതെ, പോസിറ്റീവ് ചിന്തകൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഗവേഷകർ ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

ആരോഗ്യകരമായ ജീവിതശൈലി എല്ലാവരുടെയും ജീവിതത്തിന്‍റെ പ്രധാന ഘടകമാണ്. എന്നാൽ പലരും ആരോഗ്യത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായശേഷമാണ് പലരും ആരോഗ്യകരമായ ജീവിതശൈലിയെ കുറിച്ച്​ ചിന്തിക്കുന്നത്. മുകളിൽ സൂചിപ്പിച്ച നുറുങ്ങുകൾ നിങ്ങൾ പിന്തുടരുകയാണെങ്കിൽ, ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വന്തമാക്കാം.

ആരോഗ്യം സ്വന്തമായ ഒരു സമ്പത്താണ്, അത് പരിപാലിക്കാൻ എല്ലാവരും ശ്രമിക്കണം. അതിനാൽ, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർധിപ്പിക്കും. മാത്രമല്ല, വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!