Finance

ബാങ്കിങ്​ വിവരങ്ങൾ ചോർത്തുന്ന ആപ്പുകൾ; നിങ്ങളുടെ പണം സുരക്ഷിതമാക്കാം

ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പിൻെറ വാർത്തകളാണ്​ നാം കേൾക്കുന്നത്​. എല്ലാവർക്കും വേണ്ടത്​ മറ്റുള്ളവരുടെ പോക്കറ്റിലെയും അക്കൗണ്ടിലെയും പണമാണ്​. ഇത്​ തട്ടിയെടുക്കാൻ പലവഴികളാണ്​ ഇത്തരക്കാർ മെന​ഞ്ഞുണ്ടാക്കുന്നത്​. ഇപ്പോൾ എല്ലാം ഡിജിറ്റൽ ഇടപാടുകളായതിനാൽ ആപ്പുകൾ ഉപയോഗിച്ച്​ പണം ചോർത്താനാണ്​ തടിപ്പുകാരുടെ ​ശ്രമം ( Apps that leak banking information ).

കഴിഞ്ഞദിവസം വന്ന threat fabricൻെറ റിപ്പോർട്ട്​ പറയുന്നത്​​ ​ആൻഡ്രോയ്​ഡ് ( Android )​ ഫോണുകളിലെ നിരവധി ആപ്പുകൾ ഉപഭോക്​താക്കളുടെ ബാങ്കിങ്​ വിവരങ്ങളും പണവും ചോർത്തുന്നുണ്ട്​ എന്നതാണ്​​. ഇവയിൽ പല ആപ്പുകളും മൂന്ന്​ ലക്ഷത്തിന്​ മുകളിൽ ഡൗൺലോഡ്​ ചെയ്​തവയാണ്​.

ഗൂഗിളിനെ പോലും പറ്റിക്കുന്നവർ

ടു ഫാക്​ടർ ഓതൻറിക്കേഷൻ കോഡ്​ ( two factor authentication ), പാസ്​വേഡുകൾ എന്നിവയാണ്​ ഈ ആപ്പുകൾ ചോർത്തുന്നത്​. ഗൂഗിളിനെ പോലും പറ്റിച്ചാണ്​ ഇവയുടെ പ്രവർത്തനം​. ആളുകൾക്ക്​ ആവശ്യമുള്ള ആപ്പുകളായിട്ടാണ്​ ഇവ രംഗപ്രവേശനം ചെയ്യുക. പിന്നീട്​ ഗൂഗിൾ ​​പ്​ളേസ്​റ്റോറിന് ( play store )​ പുറത്ത്​ തേർഡ്​ പാർട്ടി അപ്​ഡേഷൻ കൊണ്ടുവരും. ഇങ്ങനെ വരുന്ന സ​ന്ദേശം വഴി അപ്​ഡേറ്റ്​ ചെയ്യുന്നവർക്കാണ്​ പണിപാളുക.

കൂടാതെ കാഴ്​ച പരിമിതിയുള്ളവർക്ക്​ ഓ​​ട്ടോമാറ്റിക്കായിട്ട്​ ആപ്പ്​ ഇൻസ്​റ്റാൾ ചെയ്യുന്ന സംവിധാനവും ഇവർ ദുരുപയോഗം ചെയ്യുന്നു. ക്യു.ആർ കോഡ്​ സ്​കാനറുകൾ ( qr code scanner ), പി.ഡി.എഫ്​ സ്​കാനറുകൾ ( PDF scanner ), ക്രിപ്​റ്റോ കറൻസി വാലറ്റുകൾ ( cryptocurrency ) തുങ്ങിയവയുടെ പേരിലാകും ആപ്പുകളുണ്ടാവുക.

Apps that leak banking information

ആൻഡ്രോയ്​ഡിലെ നാല് വ്യത്യസ്ത മാൽവെയർ ഫാമിലീസിൽ പെട്ടവയാണ് ഈ ആപ്പുകൾ. ഗൂഗിൾ പ്​ളേയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കും മറ്റു സുരക്ഷ സംവിധാനങ്ങൾക്കും ഇവയെ കണ്ടത്താനാകുന്നില്ല.

റിപ്പോർട്ട് പ്രകാരം വിപണിയിലെ ഏറ്റവും വലിയ മാൽവെയർ ഫാമിലി അനറ്റ്സയാണ് ( Anatsa ). ഈ മാൽവെയറുകൾ ഉപയോഗിച്ച്​ ഉപഭോക്​താവിൻെറ അക്കൗണ്ടിൽനിന്ന്​ പൂർണമായും പണം പിൻവലിക്കാൻ കഴിയും​.

ഗവേഷകർ കണ്ടെത്തിയ മറ്റ് മാൽവെയറുകൾ ഹൈഡ്ര ( hydra ), ഏലിയൻ ( Alien ), എർമാക് ( Ermac ) എന്നിവ ഉൾപ്പെടുന്നു. ഇത്തരം ആപ്പുകളെ ഗൂഗിൾ നിയമാനുസൃതമായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും പൂർണമായും ഫലപ്രദമാകുന്നില്ല എന്നതാണ്​ സത്യം.

എങ്ങനെ സുരക്ഷിതരാകാം

  • നിങ്ങൾ ആൻഡ്രോയ്​ ഫോൺ ആണ്​ ഉപയോഗിക്കുന്നതെങ്കിൽ പ്ലളേ സ്​റ്റോറിലെ വിശ്വസ്​തരായ ഡെവലപ്പർമാരുടെ ആപ്പുകളും ഗെയിമുകളും മാത്രം ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കുക.
  • തേർഡ്​ പാർട്ടി ആപ്പുകൾ ഇൻസ്​റ്റാൾ ചെയ്യാതിരിക്കുക.
  • ​മൊബൈൽ ബാങ്കിങ്ങിൻെറ പാസ്​വേഡുകൾ അതീവ രഹസ്യമാക്കി സൂക്ഷിക്കുക.
  • ആർക്കും പെ​ട്ടെന്ന്​ മനസ്സിലാക്കാൻ കഴിയാത്ത രീതിയിലായിരിക്കണം പാസ്​വേഡുകൾ.

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published.

Back to top button
error: Content is protected !!