Speed Track

NISSAN MAGNITE – ഏത്​ വേരിയൻറ്​ തെരഞ്ഞെടുക്കണം?

നിസ്സാൻ മാഗ്‌നൈറ്റ് ഗുണങ്ങളും ദോഷങ്ങളും

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ ( Nissan ) കഴിഞ്ഞ വർഷാവസാനം തങ്ങളുടെ നിരയിലേക്ക് കൂട്ടിച്ചേർത്ത കോംപാക്റ്റ് എസ്‌യുവിയായിരുന്നു ( compact suv ) മാഗ്‌നൈറ്റ് ( Magnite ). കിയ സോണറ്റ് ( Kia sonet ), ഹ്യുണ്ടായ് വെന്യു ( Hyundai venue ), മാരുതി സുസുക്കി ബ്രെസ്സ ( Maruti Suzuki Brezza ) തുടങ്ങി വമ്പൻ എതിരാളികളൊരുപാടുള്ള സെഗ്മെന്‍റിലേക്കുള്ള മാഗ്നൈറ്റിന്‍റെ വരവായിരുന്നു ഇന്ത്യയിലെ സ്ഥിതി മോശമായ നിസ്സാന്‍റെ പ്രതീക്ഷ.

നിസ്സാന്‍റെ ഇന്ത്യയിലെ ഭാവി തീരുമാനിക്കുന്ന വാഹനമായത് കൊണ്ട് തന്നെ വാഹനപ്രേമികളും മാഗ്നൈറ്റിനായി കാത്തിരുന്നു. ഒടുവിൽ മാഗ്‌നൈറ്റ് വിപണിയിലെത്തി, പ്രതീക്ഷകൾ തെറ്റിച്ചില്ല ; ഇതുവരെ അരലക്ഷത്തിലധികം ബുക്കിങ്ങുകൾ ( 50000+ bookings ) രേഖപ്പെടുത്തി മാഗ്നൈറ്റ് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

99 ബിഎച്ച്​പി കരുത്തും 152 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1 ലിറ്റർ ടർബോ പെട്രോൾ, 71 ബിഎച്ച്​പിയും 99 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1 ലിറ്റർ പെട്രോൾ എൻജിൻ എന്നിങ്ങനെ രണ്ട് എൻജിൻ ഓപ്ഷനുകളുമായാണ് നിസ്സാൻ മാഗ്നൈറ്റ് വിപണിയിലുള്ളത്.

XE,XL,XV,XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്‍റുകളുണ്ട്. ഇതിൽ തന്നെ മോണോ ടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ലഭ്യമാണ്. സിവിടി  ഗിയർബോക്സാണ് ( CVT gearbox ) ഓട്ടോമാറ്റിക് മാഗ്നൈറ്റിനുള്ളത്. 6.5 ലക്ഷം മുതൽ 11.5 ലക്ഷം രൂപ വരെയാണ് നിസ്സാനിന്‍റെ ഈ എസ്‌യുവിയുടെ വില (on-road).

nissan magnite pros and cons

ഗുണങ്ങൾ

 • കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ മറ്റു കാറുകളെക്കാൾ വില കുറവാണ്.
 •  എസ്‌യുവികളുടെ സ്വഭാവദൂഷ്യത്തിൽപ്പെട്ട ബോഡി റോൾ വളരെ കുറവാണ്. താരതമ്യേന ഉയരം കുറഞ്ഞ എസ്‌യുവിയായത് കൊണ്ടാവാം.
 •  സ്​മൂത്ത്‌ സിവിടി ഗിയർബോക്സാണ് മാഗ്നൈറ്റിനുള്ളത്.
 •  വിശാലമായ ലെഗ് റൂം.
 •  205 മില്ലിമീറ്ററിന്‍റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസ് ( ground clearance ).
 • ഏഴ് ഇഞ്ചിന്‍റെ ടിഎഫ്ടി ഡിസ്‌പ്ലേ ( TFT display ), എറൌണ്ട് വ്യൂ മോണിറ്റർ ( around view monitor ) എന്നിവ സെഗ്മെന്‍റിലാദ്യമാണ്.

നിസ്സാനിന്‍റെ കണക്ടിവിറ്റി സംവിധാനമായ നിസ്സാൻ കണക്ടിലൂടെ ( Nissan connect ) അമ്പതിലധികം ഫീചേഴ്സ് ( features ) ലഭ്യമാണ്. ടോപ് വേരിയന്‍റിൽ ഓപ്ഷനലായി മാത്രമേ ലഭിക്കുകയുള്ളൂ എന്നതും കണക്കിലെടുക്കണം.

ഓപ്ഷനലായി ടെക് പാക്ക് ലഭ്യമാണ് – വയർലെസ് മൊബൈൽ ചാർജർ,എയർ പ്യൂരിഫയർ, ആംമ്പിയൻറ് ലൈറ്റിങ്, പഡിൽ ലാംപ്, ജെബിഎൽ സ്പീക്കറുകൾ.

ദോഷങ്ങൾ

 • ഡ്രൈവിന്‍റെ കാര്യത്തിൽ എതിരാളികളായ വെന്യു, സോനെറ്റ് എന്നിവരുടെയത്ര സ്പോർട്ടി അല്ല.
 • 4 പേർക്ക് യാത്ര ചെയ്യാനാണ് മാഗ്നൈറ്റ് ഉചിതം.
 • ക്യാബിനകത്ത് ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക് ക്വാളിറ്റി ശരാശരി മാത്രമാണ്.
 • എതിരാളികൾക്കുള്ള പല ഫീച്ചേഴ്‌സുകളും മാഗ്‌നൈറ്റിൽ ടോപ് വേരിയന്‍റിൽ ഓപ്ഷനലായി മാത്രമേ ലഭിക്കുകയുള്ളൂ.
 • താഴ്ന്ന വേരിയന്‍റുകളിലെ 1 ലിറ്റർ പെട്രോൾ എൻജിന്‍റെ റൈഡ് ക്വാളിറ്റി ശരാശരിയിലൊതുങ്ങുന്നു.

കോംപ്പാക്ട് എസ്‌യുവി വിഭാഗത്തിൽ വില കുറഞ്ഞ വാഹനം തേടുന്നവർക്ക് നിസ്സാൻ മാഗ്നൈറ്റിന്‍റെ എക്സ്ഇ ( XE ) എന്ന വേരിയന്‍റ്​ തെരഞ്ഞെടുക്കാം. ഒരുപാട് കോസ്മെറ്റിക് ഹൈലൈറ്റുകളും, കണക്ടിവിറ്റി ഫീചേഴ്‌സുകളും വേണമെന്നുള്ളവർക്ക് ടോപ് വേരിയന്‍റായ എക്സ് വി പ്രീമിയം ( XV premium ) എടുക്കുന്നതാവും ഉചിതം.

സേഫ്റ്റി കിറ്റിൽ ഉൾപ്പെട്ടവ : ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം ( ESP ), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, എബിഎസ് ( ABS ), ഇ ബി ഡി ( EBD ), ഹിൽ സ്റ്റാർട്ട്‌ അസ്സിസ്റ്റ്‌ ( hill start assist ).

Related Articles

Leave a Reply

Your email address will not be published.

Back to top button
error: Content is protected !!