Auto News

രണ്ടാം തലമുറ ‘സെലേറിയോ’യെ മാരുതി സുസുക്കി അവതരിപ്പിച്ചു : വില 4.99 ലക്ഷം മുതൽ

രാജ്യത്തെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള കാർ എന്ന ഖ്യാതിയോടെയാണ് പുതിയ സെലേറിയോയുടെ വരവ്

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ( Maruti Suzuki ) നിരയിലെ ജനപ്രിയ മോഡലുകളിലൊന്നായ സെലേറിയോയുടെ ( Celerio ) രണ്ടാം ജനറേഷൻ പതിപ്പിനെ കമ്പനി പുറത്തിറക്കി. രാജ്യത്തെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള കാർ എന്ന ഖ്യാതിയോടെയാണ് പുതിയ സെലേറിയോയുടെ വരവ്. 26.68 കിലോമീറ്ററാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 4.99 ലക്ഷം രൂപ (ex-showroom, Delhi) വിലയുള്ള ഈ കാറിൻെറ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ മുടക്കി ബുക്ക് ചെയ്യാം.

Hertect പ്ലാറ്റ്ഫോമിലാണ് പുതിയ സെലേറിയോ നിർമ്മിച്ചെടുത്തിട്ടുള്ളത്. പഴയ മോഡലിനെക്കാളും നീളവും വീതിയും വർധിച്ചിട്ടുണ്ട്. ഇപ്പോൾ 3695 മില്ലീമീറ്റർ നീളവും 1655 മില്ലീമീറ്റർ വീതിയുമാണ് കാറിനുള്ളത്. 170 മില്ലീമീറ്ററിന്റെ ഗ്രൗണ്ട് ക്ലിയറൻസും ( ground clearance ) കമ്പനി വാഗ്ദാനം ചെയ്യുന്നു.

നാല് വേരിയന്റുകളിൽ ആറ് നിറങ്ങളിലായാണ് 2021 മോഡൽ സെ​ലേറിയോ വിപണിയിലെത്തിയിട്ടുള്ളത് ( colours – Speedy blue, Glistening grey, Artic white, Silky silver, Solid fire red, Caffeine brown ).

ഹ്യുണ്ടായ് സാൻട്രോ ( Hyundai Santro ), ടാറ്റ ടിയാഗോ ( Tata Tiago ) എന്നിവരാണ് മുഖ്യ എതിരാളികൾ.

മാറ്റങ്ങൾ

കാഴ്ചയിലും സൗകര്യങ്ങളിലും നിരവധി മാറ്റങ്ങളുമായാണ് സെലേറിയോ പുറത്തിറങ്ങിയിട്ടുള്ളത്. പുതുക്കിയ ഗ്രിൽ, ഹെഡ്​ലാംപ്, ടെയിൽ ലാംപ്, മുൻ-പിൻ ബമ്പറുകൾ, 15 ഇഞ്ചിന്റെ അലോയ് വീലുകൾ, കറുപ്പ് നിറത്തിലുള്ള പുതിയ ബി-പില്ലർ ( B-pillar ) എന്നീ മാറ്റങ്ങൾകൊണ്ടെല്ലാം ഒരു പുതുമോഡലിന്റെ ലുക്ക്‌ കാഴ്ച്ചയിൽ ഉളവാക്കുന്ന രീതിയിലാണ് മാരുതി സുസുക്കി ഈ കാറിനെ ഒരുക്കിയിട്ടുള്ളത്.

ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 7 ഇഞ്ചിന്റെ ഇൻഫോടൈൻമെന്റ് ഡിസ്പ്ലേ ( infotainment display ) അടങ്ങുന്ന പുതിയ ഡാഷ്ബോർഡാണ് ഉൾവശത്തെ ഹൈലൈറ്റ്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്‌, smart play connectivity, steering-mounted controls, മുൻനിരയിൽ പവർ വിൻഡോകൾ ( power windows ), ചതുരാകൃതിയിലുള്ള എസി വെന്റുകൾ ( AC vents ), smart key / keyless entry, എൻജിൻ സ്റ്റാർട്ട്‌ – സ്റ്റോപ്പ്‌ ബട്ടൺ, പുതിയ AMT ലിവർ എന്നിവയും ഇന്റീരിയറിലെ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

സുരക്ഷയുടെ കാര്യമെടുത്താൽ രണ്ട് എയർ ബാഗുകൾ, എബിഎസ് ( ABS – Antilock Breaking System ), ഇബിഡി ( EBD – Electronic Break Distribution ), റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ്‌ ബെൽറ്റ്‌ റിമൈൻഡർ ( seat-belt reminder ), സ്പീഡ് അലേർട്ട്, ഹിൽ സ്റ്റാർട്ട്‌ അസ്സിസ്റ്റ്‌ തുടങ്ങിയ സംവിധാങ്ങൾ ഒരുക്കിയിട്ടുണ്ട്.

എൻജിൻ & ട്രാൻസ്‌മിഷൻ

2021 പതിപ്പ് സെലേറിയോക്ക് കരുത്ത് പകരുന്നത് 1 ലിറ്റർ പെട്രോൾ എൻജിനാണ് ( 3 cylinder, 1 ltr petrol engine ). 66 ബിഎച്ച്​പിയാണ് കൂടിയ കരുത്ത്. 89 ന്യൂട്ടൺ മീറ്റർ വരെ ടോർക്കും ഈ എൻജിന് ഉൽപാദിപ്പിക്കാനാവും. ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ഐഡിൽ സ്റ്റാർട്ട്‌-സ്റ്റോപ്പ്‌ സംവിധാനവും ( idle start-stop system ) പുതിയ സെലേറിയോയിലുണ്ട്.

5-speed manual, 5-speed AMT എന്നീ രണ്ട് ട്രാൻസ്‌മിഷൻ വകഭേദങ്ങളിലായാണ് സെലേറിയോ എത്തിയിട്ടുള്ളത്. കാറിന്റെ CNG ( Compressed Natural Gas ) വേരിയൻറ്​ കൂടി വിപണിയിലെത്തിക്കുന്നതിന്റെ അവസാനഘട്ട ശ്രമത്തിലാണ് നിർമാതാക്കൾ.

VersionsEngine & TransmissionOn-road price (Kochi)Mileage
Lxi998 cc, Petrol, MT5.74 lakhs25.23 kmpl
Vxi998 cc, Petrol, MT6.59 lakhs25.23 kmpl
Zxi998 cc, Petrol, MT6.94 lakhs26 kmpl
Vxi AMT998 cc, Petrol, AMT7.16 lakhs26.68 kmpl

For booking : https://www.marutisuzuki.com/celerio

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!